ബുദ്ഗാമിലെ ഏറ്റുമുട്ടലില്‍ രണ്ട് ജയ്‌ശെ ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരു സൈനികന് പരിക്ക്

ബുദ്ഗാം മച്ചാമയിലെ അരിബാഗിലാണ് സംഭവം.
ബുദ്ഗാമിലെ ഏറ്റുമുട്ടലില്‍ രണ്ട് ജയ്‌ശെ ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരു സൈനികന് പരിക്ക്

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ജയ്‌ശെ മുഹമ്മദ് ഭീകരരെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. ബുദ്ഗാം മച്ചാമയിലെ അരിബാഗിലാണ് സംഭവം.

കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്താന്‍ പൗരനും മറ്റൊരാള്‍ പുല്‍വാന സ്വദേശിയുമാണെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. പ്രദേശത്ത് ഭീകരര്‍ക്കായി സംയുക്തസേന തിരച്ചില്‍ തുടരുകയാണ്.ശ്രീനഗര്‍ പൊലീസ്, ബുദ്ഗാം പൊലീസ്, കരസേനയിലെ 50 രാഷ്ട്രീയ റൈഫിള്‍സ് എന്നിവരാണ് പങ്കെടുക്കുന്നത്. ഈയാഴ്ചയില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

Related Stories

Anweshanam
www.anweshanam.com