രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍; ഡല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്

ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികെയാണ്.
രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ അറസ്റ്റില്‍; ഡല്‍ഹിയില്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്ത് വരികെയാണ്.

തിങ്കളാഴ്ച രാത്രി 10.15 ന് സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന്‍ അഷ്‌റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ദീപാവലിക്ക് ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി പൊലീസ് വെളിപ്പെടുത്തി. ഇവരുടെ പക്കല്‍ നിന്നും 2സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

അതേസമയം, കൂടുതല്‍ ഭീകരര്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്ന്് തലസ്ഥാനത്തെ മറ്റ് പല സ്ഥലങ്ങളിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഭീകരര്‍ക്കായി വലവിരിച്ചതെന്ന് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സഞ്ജീവ് യാദവ് വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com