40 കിലോയിലേറെ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

ബണ്ട്വാളില്‍ 40 കിലോയിലേറെ കഞ്ചാവുമായി മലയാളിയടക്കം 2 പേര്‍ പിടിയില്‍.
40 കിലോയിലേറെ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

മംഗളൂരു: ബണ്ട്വാളില്‍ 40 കിലോയിലേറെ കഞ്ചാവുമായി മലയാളിയടക്കം 2 പേര്‍ പിടിയില്‍. ബി.സി. റോഡ് കൈക്കമ്പയിലെ വാടക വീട്ടില്‍ താമസിക്കുന്ന കാസര്‍കോട് ചെര്‍ക്കള പാടിയിലെ മുഹമ്മദ് അസ്തു (മുഹമ്മദാലി-28), മംഗളൂരൂ ബണ്ട്വാള്‍ മൂഡയിലെ അഹമ്മദ് സാബിദ് (30) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു ജില്ലാ കുറ്റാന്വേഷണ വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് മുഹമ്മദ് അസ്തു പിടിയിലായത്. 880 ഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച ഓട്ടോ, മൊബൈല്‍ ഫോണ്‍, 150 രൂപ എന്നിവയും പിടിച്ചെടുത്തു. ബണ്ട്വാള്‍ മൂഡയിലെ വാടക വീട്ടില്‍ ബണ്ട്വാള്‍ ടൗണ്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് അഹമ്മദ് സാബിത് പിടിയിലായത്. 19,97,400 രൂപ വില വരുന്ന 39.948 കിലോ കഞ്ചാവാണ് ഇവിടെ നിന്നു കണ്ടെടുത്തത്. അഹമ്മദ് സാബിതിന്റെ കൂട്ടാളി മുഹമ്മദ് അന്‍സാര്‍ രക്ഷപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com