അയോധ്യയിൽ പള്ളി നിർമിക്കാനുള്ള ട്രസ്​റ്റ്​ രൂപീകരിച്ചു
India

അയോധ്യയിൽ പള്ളി നിർമിക്കാനുള്ള ട്രസ്​റ്റ്​ രൂപീകരിച്ചു

വഖഫ്​ ബോർഡ്​ പ്രസിഡൻറ്​ തന്നെയാവും ട്രസ്​റ്റിനേയും നയിക്കുക

By News Desk

Published on :

ലക്‌നോ: അയോധ്യയിൽ പള്ളി നിർമാണത്തിനായി ഇ​ന്തോ-ഇസ്​ലാമിക്​ ഫൗണ്ടേഷൻ എന്ന പേരിൽ ട്രസ്റ്റ് രുപീകരിച്ചു. യു.പി സുന്നി വഖഫ്​ ബോർഡ്​ പ്രസിഡൻറ്​ സുഫർ അഹമ്മദ്​ ഫാറുഖിയാണ് ട്രസ്റ്റ് രുപീകരിച്ച വിവരം​ അറിയിച്ചത്​. വഖഫ്​ ബോർഡ്​ പ്രസിഡൻറ്​ തന്നെയാവും ട്രസ്​റ്റിനേയും നയിക്കുക. ട്രസ്​റ്റിൽ 15 അംഗങ്ങളാവും ഉണ്ടാവുക. ഇതിൽ ഒമ്പത്​ അംഗങ്ങളെ പ്രഖ്യാപിച്ചു.

അയോധ്യയിലെ ധാനിപൂർ ഗ്രാമത്തിലാണ്​ പള്ളി നിർമിക്കുക.അയോധ്യയിൽ നിന്ന്​ 30 കിലോമീറ്റർ അകലെയാണ്​ ധാനിപൂർ ഗ്രാമം. ഇവിടത്തെ ജനസംഖ്യയിൽ 60 ശതമാനവും മുസ്​ലിംകളാണ്​. ​ഫെബ്രുവരിയിൽ റവന്യു വകുപ്പ്​ അധികൃതർ സ്ഥലമളക്കാൻ എത്തിയപ്പോഴാണ്​ ഇവിടത്തെ ജനങ്ങൾ പോലും പള്ളി നിർമ്മാണത്തെ കുറിച്ച്​ അറിഞ്ഞതെന്ന്​ ഇന്ത്യൻ എകസ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ്​ സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കാൻ സുന്നി വഖഫ്​ ബോർഡ്​ തയാറായത്​. ആഗസ്​റ്റ്​ അഞ്ചിനാണ്​ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കുന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ളവർ ചടങ്ങിൽ പ​ങ്കെടുക്കുന്നുണ്ട്​.

Anweshanam
www.anweshanam.com