ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

സിഇഒ വികാസ് കഞ്ചന്‍ധാനിയെ ആണ് അറസ്റ്റ് ചെയ്തത്.
ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

മുംബൈ: ടിആര്‍പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ യെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. സിഇഒ വികാസ് കഞ്ചന്‍ധാനിയെ ആണ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചതിന് പിന്നാലെയാണ് കഞ്ചന്‍ധാനിയെ മുംബൈ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തട്ടിപ്പിലൂടെ ചാനല്‍ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചുവെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസില്‍ റിപ്പബ്ലിക് ടിവി വിതരണ മേധാവി അടക്കം 12 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com