തിരുവനന്തപുരം വിമാനത്താവളം; മലയാളത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി
India

തിരുവനന്തപുരം വിമാനത്താവളം; മലയാളത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

സംസ്ഥാനം ഉയര്‍ത്തിയ എതിര്‍പ്പുകള്‍ക്ക് മറുപടിയാണ് മന്ത്രി നല്‍കിയിരിക്കുന്നത്.

News Desk

News Desk

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇന്നലെ ഉയർത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവർത്തനമാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക് പോസ്റ്റിൽ ഉയർത്തിയിരിക്കുന്നത്.

കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തതെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ന്യായമായ അവസരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിരുന്നെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Anweshanam
www.anweshanam.com