ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് എംഎല്‍എ കോവിഡ്‌ ബാധിച്ച്‌ മരിച്ചു
India

ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് എംഎല്‍എ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

ഫാല്‍ത്തയില്‍ നിന്ന് മൂന്ന് വട്ടം നിയമസഭയിലേക്ക് മത്സരിച്ച്‌ ജയിച്ച തമോനാഷ് ഘോഷ് 35 വര്‍ഷമായി പൊതു രംഗത്ത് സജീവമായിരുന്നു

News Desk

News Desk

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോൺഗ്രസ് എംഎല്‍എ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. ഫാല്‍ത്ത മണ്ഡലത്തിന്റെ എംഎല്‍എ ആയ തമോനാഷ് ഘോഷ് (60) ആണ് മരിച്ചത്. ഫാല്‍ത്തയില്‍ നിന്ന് മൂന്ന് വട്ടം നിയമസഭയിലേക്ക് മത്സരിച്ച്‌ ജയിച്ച തമോനാഷ് ഘോഷ് 35 വര്‍ഷമായി പൊതു രംഗത്ത് സജീവമായിരുന്നു.

കഴിഞ്ഞ മാസം അവസാനം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തമാനോഷിന്റെ വിയോഗം അതീവ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. പാര്‍ട്ടിയിലെന്ന പോലെ സാമൂഹ്യപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹമെന്നും വിയോഗത്തില്‍ കടുത്ത ദു:ഖം രേഖപ്പെടുത്തുന്നതായും കുടുംബത്തിന്റെ വിഷമത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിയെ സംബന്ധിച്ച്‌ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഭാര്യ ജര്‍നയുടേയും രണ്ട് മക്കളുടേയും കുടുംബത്തിന്റേയും ദു:ഖത്തില്‍ പങ്കുചേരുകയാണ്, മമതാ ബാനര്‍ജി പറഞ്ഞു.

1998 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ട്രഷറര്‍ സ്ഥാനം വഹിക്കുന്ന ഇദ്ദേഹം മൂന്ന് തവണ എം.എല്‍.എയായിട്ടുണ്ട്. ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ ഡി.എം.കെ നേതാവായ അന്‍പഴകന്‍ കോവിഡ് ബാധിച്ച്‌ മരണപ്പെട്ടിരുന്നു

Anweshanam
www.anweshanam.com