ഇന്ത്യയില്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തും

യൂസര്‍ ഡെവലപ്മെന്റ് ഫീസ് യാത്രക്കാരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം.
ഇന്ത്യയില്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തും

ന്യൂ ഡല്‍ഹി: രാജ്യത്ത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്തും. പുതുക്കിയ നിരക്ക് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും നീതി ആയോഗും തമ്മില്‍ ധാരണയിലെത്തി. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡെവലപ്മെന്റ് ഫീസ് ഈടാക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം.

സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പണം കണ്ടെത്താനായാണ് ഇത്തരത്തില്‍ ഫീ ശേഖരിക്കുന്നത്. അതേസമയം, യൂസര്‍ ഡെവലപ്മെന്റ് ഫീ യാത്രക്കാരില്‍ നിന്നും ഈടാക്കാനുള്ള തീരുമാനത്തിന് അനുമതി തേടി റെയില്‍വേ ക്യാബിനറ്റ് നോട്ട് നല്‍കി. ആദ്യഘട്ടത്തില്‍ രാജ്യത്തെ ആയിരം സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും യൂസര്‍ ഡെവലപ്മെന്റ് ഫീ നല്‍കേണ്ടിവരിക. സഞ്ചരിക്കുന്ന ക്ലാസുകളുടെ വ്യത്യാസമനുസരിച്ച് 30 രൂപ മുതലാകും യൂസര്‍ ഡെവലപ്മെന്റ് ഫീസ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com