35 കിലോമീറ്റർ പിന്നിലേക്ക് ഓടി ട്രെയിൻ; വീഡിയോ

35 കിലോമീറ്റർ പിന്നിലേക്ക് ഓടി ട്രെയിൻ; വീഡിയോ

മുന്നോട്ടു സഞ്ചരിക്കുകയായിരുന്ന ട്രെയിൻ പെട്ടന്ന് പിന്നിലേക്കോടി. യാത്രക്കാരുമായി സഞ്ചരിച്ച പൂർണഗിരി ജനശതാബ്ധി എക്സ്പ്രസ്സ് ആണ് പിന്നിലേക്ക് സഞ്ചരിച്ചത്. സാങ്കേതിക തകരാർ മൂലമാണ് ട്രെയിൻ പിന്നിലേക്ക് പ്രവേശിച്ചത്. ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലെ തനക്പൂരിലേക്ക് പോകുകയായിരുന്നു ട്രെയിൻ.

അമിത വേഗത്തിൽ പിന്നിലേക്കോടിയ ട്രെയിൻ ഘാട്ടിമ എന്ന സ്ഥലത്ത് വെച്ചാണ് നിന്നത്. ട്രാക്കിൽ നിൽക്കുന്ന മൃഗത്തെ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് പിന്നിലേക്ക് പോകുകയായിരുന്നു. ഘാട്ടിമയിൽ ട്രെയിൻ നിർത്തിയ ശേഷം യാത്രക്കാരെ തനക് പൂരിലേക്ക് ബസിൽ അയച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com