കോവിഡ്: ബിഹാറിൽ ജൂലൈ 31 വരെ ലോക്ഡൗൺ
India

കോവിഡ്: ബിഹാറിൽ ജൂലൈ 31 വരെ ലോക്ഡൗൺ

പട്നയിൽ ഒരാഴ്ചത്തെ ലോക്ഡൗൺ നിലവിലിരിക്കെയാണ് 16 മുതൽ 31 വരേക്കു സംസ്ഥാന വ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്

By News Desk

Published on :

പാട്ന: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബിഹാറിൽ ബുധനാഴ്ച മുതൽ ജൂലൈ 31വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. പട്നയിൽ ഒരാഴ്ചത്തെ ലോക്ഡൗൺ നിലവിലിരിക്കെയാണ് 16 മുതൽ 31 വരേക്കു സംസ്ഥാന വ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക്ഡൗണിന്‍റെ മാർഗനിർദേശങ്ങൾ തയാറാക്കി വരുന്നതായി ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അറിയിച്ചു.

പട്ന, ഭാഗൽപുർ, ബേഗുസരായി എന്നിവിടങ്ങളിൽ അതിവേഗത്തിലാണ് കോവിഡ് വ്യാപനം.

ബിഹാറിൽ 17,959 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 1317 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 160 പേർ കോവിഡ് ബാധിച്ചു മരിച്ചു.

Anweshanam
www.anweshanam.com