അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു

ആറാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ചക്ക് മുന്നോടിയായാണ് യോഗം
അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു

ന്യൂ ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല സമിതി വീണ്ടും യോഗം ചേര്‍ന്നു. പ്രതിരോധമന്ത്രി പങ്കെടുത്ത യോഗത്തില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവും സംയുക്ത സൈനിക മേധാവിയും പങ്കെടുത്തു. ആറാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ചക്ക് മുന്നോടിയായാണ് യോഗം ചേര്‍ന്നത്.

നേരത്തെ മന്ത്രിതല ചര്‍ച്ചയില്‍ സമാധാന ശ്രമങ്ങള്‍ തുടരാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തിയിലെ സാഹചര്യത്തില്‍ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല. ചൈനക്കെതിരെ ഇന്ത്യന്‍ പാര്‍ലമെന്റ് പ്രമേയം പാസാക്കിയേക്കും.

ലഡാക്ക് അതിര്‍ത്തി മേഖലയില്‍ ചൈന ഇപ്പോഴും പ്രകോപനം തുടരുകയാണെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിലയിരുത്തല്‍. ഏത് സാഹചര്യത്തെ നേരിടാനും ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com