ടൂള്‍ കിറ്റുമായി അനുബന്ധിച്ച വിവാദത്തില്‍ സാമ്പത്തിക ഇടപാട് അന്വേഷിക്കാൻ ഡല്‍ഹി പൊലീസ്

കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം.
ടൂള്‍ കിറ്റുമായി അനുബന്ധിച്ച വിവാദത്തില്‍ സാമ്പത്തിക ഇടപാട്  അന്വേഷിക്കാൻ ഡല്‍ഹി പൊലീസ്

ന്യൂഡൽഹി :സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റുമായി അനുബന്ധിച്ച വിവാദത്തില്‍ ഡല്‍ഹി പൊലീസ് സാമ്പത്തിക ഇടപാട് അന്വേഷിക്കും. കര്‍ഷക സമരത്തിനും സമരത്തോട് അനുബന്ധിച്ച കലാപത്തിനും വിദേശ ധനസഹായമുണ്ടായെന്ന് സംശയിക്കുന്നത്.

നികിത ജേക്കബ്, ശാന്തനു, ദിഷ രവി എന്നിവരുടെയും കര്‍ഷക സമര നേതാക്കളുടെയും സാമ്പത്തിക ഇടപാടിലായിരിക്കും അന്വേഷണം നടത്തുക. ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടും അന്വേഷിക്കുമെന്നും പൊലീസ്. ഒരു വര്‍ഷത്തെ ഇടപാടുകള്‍ ആയിരിക്കും പരിശോധിക്കുക.

കഴിഞ്ഞ ദിവസം ടൂള്‍ കിറ്റ് കേസില്‍ നികിത ജേക്കബിനും ശാന്തനുവിനും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. നികിതയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ ഡല്‍ഹി പൊലീസ് ശക്തമായി എതിര്‍ത്തിരുന്നു.

കേസില്‍ ഡല്‍ഹി കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതെന്നും ഇടക്കാല സംരക്ഷണം നല്‍കാന്‍ ബോംബെ കോടതിക്ക് സാധിക്കില്ലെന്നുമായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ ബോംബെ കോടതി ഇത് തള്ളി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com