ടൂൾ കിറ്റ്​ കേസിൽ പരിസ്​ഥിതി പ്രവർത്തക നികിത ജേക്കബിന് ജാമ്യമില്ല​​ അറസ്റ്റ്​ വാറണ്ട്

ബോംബെ ഹൈകോടതിയിലെ അഭിഭാഷകയാണ്​ നികിത ജേക്കബ്​. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ് നികിതക്കെതിരെ​ ജാമ്യമില്ല അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്.
ടൂൾ കിറ്റ്​ കേസിൽ  പരിസ്​ഥിതി പ്രവർത്തക നികിത ജേക്കബിന് ജാമ്യമില്ല​​ അറസ്റ്റ്​ വാറണ്ട്

ന്യൂഡൽഹി: ​കാലവസ്​ഥ പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ബന്ധപ്പെട്ട ടൂൾ കിറ്റ്​ കേസിൽ അഭിഭാഷകയും പരിസ്​ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ജാമ്യമില്ല​​ അറസ്റ്റ്​ വാറണ്ട്.

ബോംബെ ഹൈകോടതിയിലെ അഭിഭാഷകയാണ്​ നികിത ജേക്കബ്​. ഡൽഹി പൊലീസിന്‍റെ അഭ്യർഥനയിൽ ഡൽഹി ഹൈകോടതിയാണ് നികിതക്കെതിരെ​ ജാമ്യമില്ല അറസ്​റ്റ്​ വാറണ്ട്​ പുറപ്പെടുവിച്ചത്.

അതേസമയം, കേസിൽ യു​വ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ദി​ഷ ര​വിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ കനത്ത പ്ര​തി​ഷേ​ധമാണ് ഉയരുന്നത്. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച് മു​ന്‍ പ​രി​സ്ഥി​തി മ​ന്ത്രി ജ​യ്‌​റാം ര​മേ​ഷ്, പി. ​ചി​ദം​ബ​രം, ശ​ശി ത​രൂ​ര്‍, പ്രി​യ​ങ്ക ച​തു​ര്‍​വേ​ദി, സീ​താ​റാം യെ​ച്ചൂ​രി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com