തൃണമൂൽ കോൺഗ്രസിനെക്കുറിച്ച് പരാതി ബോധിപ്പിക്കാം; ടോൾഫ്രീ നമ്പറുമായി ബിജെപി
India

തൃണമൂൽ കോൺഗ്രസിനെക്കുറിച്ച് പരാതി ബോധിപ്പിക്കാം; ടോൾഫ്രീ നമ്പറുമായി ബിജെപി

7044070440 ആണ് ടോൾ ഫ്രീ നമ്പർ.

News Desk

News Desk

കൊൽക്കത്ത: സംസ്ഥാനത്തെ തൃണമൂൽ കോൺ​ഗ്രസ് സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ജനങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി ബം​ഗാളിലെ ബിജെപി. സംസ്ഥാനത്തെ 2021 അസംബ്ളി തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ദുർനിതിർ ബിരുദ്ധേ,(അഴിമതിക്കതിരെ) എന്ന പേര് നൽകിയ പരിപാടിക്ക് ബം​ഗാൾ ബിജെപി അധ്യക്ഷൻ‌ ദിലിപ് ഘോഷ് നേതൃത്വം നൽകിയിരിക്കുന്നത്.

'തൃണമൂൽ കോൺ​ഗ്രസിന്റെ വൻഅഴിമതി മൂലം ജനങ്ങൾ വളരെയെധികം ദുരിതമനുഭവിക്കുന്നുണ്ട്. തൃണമൂൽ കോൺ​ഗ്രസിനും അവരുടെ നേതാക്കൾക്കുംഎതിരായ പരാതികൾ ഉണ്ടെങ്കിൽ ഞങ്ങളുടെ ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ രജിസ്റ്റർ ചെയ്യാം.' ദിലിപ് ഘോഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതികൾ സമാഹരിച്ച് കേന്ദ്രത്തിലേക്ക് അയക്കുമെന്നും ഘോഷ് വ്യക്തമാക്കി. 7044070440 ആണ് ടോൾ ഫ്രീ നമ്പർ.

കഴിഞ്ഞ മാസം ഡല്‍ഹിയിൽ നടന്ന ബിജെപി നേതൃത്വയോ​ഗത്തിൽ ടോൾ ഫ്രീ നമ്പർ ആരംഭിക്കാനുള്ള നീക്കങ്ങൾ ചർച്ച ചെയ്തിരുന്നു. അംഫാന്‍ ചുഴലിക്കാറ്റ് ബാധിച്ച ജില്ലകളായ പർബ മേദിനിപൂർ, നോർത്ത് 24 പർ​ഗാനാസ്, സൗത്ത് 24 പർ​ഗാനാസ്, നാദിയ, ഹൗറ എന്നിവിടങ്ങളിൽ നഷ്ടപരിഹാര വിതരണത്തിൽ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിരുന്നു. ക്രമക്കേടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി പ്രാദേശിക തൃണമൂൽ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

Anweshanam
www.anweshanam.com