ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി; ബില്‍ രാജ്യസഭ പാസാക്കി

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനാണ് പകർച്ചവ്യാധി നിയമം രാജ്യസഭയിൽ അവതരിപ്പിച്ചത്
ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടി; ബില്‍ രാജ്യസഭ പാസാക്കി

ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി കേന്ദ്ര സർക്കാർ. കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് അഞ്ചു വർഷത്തെ കഠിന തടവ് നൽകുന്ന ബില്ല് രാജ്യസഭ പാസാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർധനാണ് പകർച്ചവ്യാധി നിയമം രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടി നൽകി കേന്ദ്ര സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചത്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനായാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ഓർഡിനൻസ് പുറപ്പെടുവിച്ചത്.

ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ കൂടാതെ ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് നിയമത്തിലൂടെ സംരക്ഷണം നല്‍കുന്നത്. പുതിയ നിയമം അനുസരിച്ച് ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്ക് 3 മാസം മുതൽ അഞ്ചു മാസം വരെ തടവ് ശിക്ഷയോ 50,000 മുതൽ 2,00,000 രൂപ വരെ പിഴയോ ലഭിക്കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com