കോവിഡ്: തമിഴ്നാട്ടിൽ 2865 പുതിയ കേസുകൾ
India

കോവിഡ്: തമിഴ്നാട്ടിൽ 2865 പുതിയ കേസുകൾ

സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 67,468 ആയി

By News Desk

Published on :

ചെന്നൈ: തമിഴ്‌നാട്ടില്‍ 2865 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതര്‍ 67468 ആയി. മരണസംഖ്യ 866 ആയി.

ചെന്നൈയില്‍ മാത്രം രോഗബാധിതര്‍ 45000 കവിഞ്ഞു. 1654 പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. 45814 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ 86 പേര്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്.

എല്ലാ ജില്ലാ അതിര്‍ത്തികളും നാളെ മുതല്‍ അടയ്ക്കും. മറ്റ് ജില്ലകളിലേക്ക് പോകാന്‍ പാസ് നിര്‍ബന്ധമാക്കി. തേനി ഉള്‍പ്പടെയുള്ള ആറ് ജില്ലകളില്‍ ഈ മാസം 30 വരെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ജൂണ്‍ 25 മുതല്‍ 30 വരെ അന്തര്‍ ജില്ലാ സര്‍വീസുകള്‍ നടത്തില്ല. സ്വകാര്യ വാഹനങ്ങളില്‍ ജില്ലവിട്ട് യാത്രചെയ്യുന്നതിന് ഇ പാസ് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി അറിയിച്ചു.

തമിഴ്‌നാട്ടില്‍ 37763 പേര്‍ ഇന്ന് രോഗമുക്തരായി. 32,079 പരിശോധനകളാണ് തമിഴ്‌നാട്ടില്‍ ബുധനാഴ്ച നടന്നത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 9.76 ലക്ഷമായി. 12 വയസില്‍ താഴെയുള്ള 3317 പേര്‍ക്കും തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com