തമിഴ്‌നാട്ടില്‍ 5,892 പുതിയ രോഗികള്‍; കര്‍ണാടകയില്‍ കോവിഡ് രോഗികള്‍ 3.7 ലക്ഷം കടന്നു
India

തമിഴ്‌നാട്ടില്‍ 5,892 പുതിയ രോഗികള്‍; കര്‍ണാടകയില്‍ കോവിഡ് രോഗികള്‍ 3.7 ലക്ഷം കടന്നു

ആന്ധ്രാപ്രദേശില്‍ 10,199 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 5,892 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 6,110 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇതോടെ തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,45,851 ആയി. 6,110 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 3,86,173 ആയി. 92 പേര്‍കൂടി ഇന്ന് കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 7,608 ആയി.

52,070 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. തലസ്ഥാനമായ ചെന്നൈയില്‍ തന്നെയാണ് ഇപ്പോഴും കോവിഡ് വ്യാപനം ഏറ്റവുമധികം. 968 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,38,724 ആയി.

12വയസില്‍ താഴെ പ്രായമുള്ള 20,322 കുട്ടികള്‍ക്കാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 8,865 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,70,206 ആയി. 24 മണിക്കൂറിനിടെ 104 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 6,054 ആയി.

7,122 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 2,68,035 ആയി. 96,098 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രാപ്രദേശില്‍ 10,199 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,65,730 ആയി. 24 മണിക്കൂറിനിടെ 75 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 4,200 ആയി.

ഇന്ന് 9,499 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,57,829 ആയി. 1,03,701 പേരാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

Anweshanam
www.anweshanam.com