ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് പേരെ സൈന്യം വധിച്ചു
India

ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: മൂന്ന് പേരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Geethu Das

Geethu Das

കാശ്മീര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. കൂടുതല്‍ ഭീകരര്‍ സ്ഥലത്ത് ഉള്ളതായി സൂചന ലഭിച്ചു. കുല്‍ചോഹര്‍ മേഖലയില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. ഇതോടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ അവന്തിപ്പോരയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു. ബുദ്ഗാമില്‍ സൈന്യം നടത്തിയ തെരച്ചിലില്‍ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. പ്രദേശത്ത് ആയുധക്കടത്തലില്‍ സജീവമായിരുന്ന സംഘത്തെയാണ് പിടികൂടിയത്.

Anweshanam
www.anweshanam.com