ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ രജിസ്ട്രേഷന്‍ നടത്തണം; മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ഇന്ത്യയിലെത്തുന്ന അന്തരാഷ്ട്ര യാത്രക്കാര്‍ യാത്രവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂവും കോവിഡ് രോഗിയല്ലെന്ന് സ്വയം സാക്ഷ്യപത്രവും സമര്‍പ്പിക്കണം
ബ്രിട്ടണില്‍ നിന്ന് വരുന്നവര്‍ രജിസ്ട്രേഷന്‍ നടത്തണം; മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെത്തുന്ന അന്തരാഷ്ട്ര യാത്രക്കാര്‍ യാത്രവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂവും കോവിഡ് രോഗിയല്ലെന്ന് സ്വയം സാക്ഷ്യപത്രവും സമര്‍പ്പിക്കണം.

ജനുവരി 8നും 30 നും ഇടയില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

കൂടാതെ യാത്രക്കാരുടെ പക്കല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ അന്തരാഷ്ട്ര വിമാനത്താവളങ്ങളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. വിമാനത്താവളങ്ങൾക്ക് സമീപം ക്വാറന്‍റീന്‍ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com