
ന്യൂ ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകബില്‍ വരുന്നതോടെ രാജ്യത്തെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാകും. അവരെ സ്വയം പര്യാപ്തമാക്കാനാണ് ഈ നിയമം. ബില്ലിനെ എതിര്‍ക്കുന്നവര്‍ കര്‍ഷകന്റെ ശത്രുക്കളാണ്. എന്തിനാണ് ഇടനിലക്കാരെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത്- ചൗഹാന് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധം തുടരുകയാണ്. കര്‍ഷക ബില്ലുകള്‍ക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ പ്രക്ഷോഭം ഇന്ന് സംഘടിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് അഹ്വാനം ചെയ്തിരിക്കുന്നത്.
കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. നാളെ കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഭാരത ബന്ദില്‍ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞ് സമരം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിലെ അവസാന ദിവസമായ ഇന്നലെ നെല്‍കതിരുമായി എത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.