തൂത്തുക്കുടി കസ്റ്റഡി മരണം: ഉന്നത പൊലീസുകാർക്കെതിരെ നടപടി
India

തൂത്തുക്കുടി കസ്റ്റഡി മരണം: ഉന്നത പൊലീസുകാർക്കെതിരെ നടപടി

സംഭവത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്

By News Desk

Published on :

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തൂക്കുടിയില്‍ പൊലീസ് കസ്റ്റഡിയില്‍ ക്രൂര മർദ്ദനത്തിനിരയായി വ്യാപാരികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എഎസ്‍പി, ഡിഎസ്‍പി എന്നിവരെ സ്ഥലം മാറ്റിയത്. പൊലീസ് കോണ്‍സ്റ്റബിള്‍ മഹാരാജിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തു.

സംഭവത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യല്‍ കമ്മീഷന്‍ പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിസഹകരിച്ചതായും സ്റ്റേഷനിലെത്തിയ കമ്മീഷനെ പൊലീസ് ഭീഷണിപ്പെടുത്തിയതായും കമ്മീഷന്‍ വെളിപ്പെടുത്തി. എഫ്‌ഐആറിൽ പറഞ്ഞ കാര്യങ്ങളിൽ തെറ്റുകൾ ഉണ്ട്. സുപ്രധാന തെളിവുകള്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, കസ്റ്റഡിമരണത്തില്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പൊലീസിനെ ബെനിക്സ് മര്‍ദ്ദിച്ചെന്നായിരുന്നു എഫ്‌ഐആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച്‌ ബെനിക്സ് മടങ്ങി വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ സംഘർഷം നടന്നിട്ടില്ലെന്ന് നാട്ടുകാരും വ്യക്തമാക്കിയിരുന്നു.

Anweshanam
www.anweshanam.com