മോദിയുടെ പേര് പറഞ്ഞതുകൊണ്ട് സീറ്റ് കിട്ടില്ല; ജയിക്കണമെങ്കില്‍ പണിയെടുക്കണം: ബിജെപി എംഎല്‍എ
India

മോദിയുടെ പേര് പറഞ്ഞതുകൊണ്ട് സീറ്റ് കിട്ടില്ല; ജയിക്കണമെങ്കില്‍ പണിയെടുക്കണം: ബിജെപി എംഎല്‍എ

ജനങ്ങളില്‍ നിന്ന് വോട്ട് കിട്ടണമെങ്കില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്നും എം.എല്‍.എമാരോട് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു

News Desk

News Desk

ഡെറാഡൂണ്‍: വാരനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വോട്ട് കിട്ടില്ലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി പ്രസിഡന്റും എം.എല്‍.എയുമായ ബന്‍സിദര്‍ ഭഗത്. ജനങ്ങളില്‍ നിന്ന് വോട്ട് കിട്ടണമെങ്കില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്നും എം.എല്‍.എമാരോട് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു- ബിസിനസ്‌ വേള്‍ഡ് റിപ്പോര്‍ട്ട്.

'എം.എൽ.എമാർക്ക് അവരുടെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിത്വം ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തുടർച്ചയായി പറഞ്ഞതുകൊണ്ട് പാർട്ടി അവർക്ക് സ്ഥാനാർഥിത്വം നൽകണമെന്നില്ല. ഉത്തരാഖണ്ഡിലെ എം.എൽ.എമാർ കഠിനമായി അധ്വാനിക്കണം. ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളെ നേരിൽകാണണം'- ഭഗത് പറഞ്ഞു.

താൻ ഒരു എംഎൽഎക്കുമെതിരേ വിരൽ ചൂണ്ടുന്നില്ല. എന്നാൽ അവർ പൊതുജനങ്ങളെ എത്രത്തോളം പരിഗണിച്ചുവെന്നത് വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വന്തം പാർട്ടിയേയും എംഎൽഎമാരെയും വിമർശിച്ച ബി.ജെ.പി പ്രസിഡന്റിന്റെ പരാമർശത്തെ കോൺഗ്രസ് സ്വാഗതം ചെയ്തു. മോദി പ്രഭാവം അവസാനിച്ചുവെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം ശരിയായ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ദശ്മാന പറഞ്ഞു. കാര്യങ്ങള്‍ തുറന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും സൂര്യകാന്ത് പറഞ്ഞു.

Anweshanam
www.anweshanam.com