ഇത് തന്‍റെ അവസാന തിരഞ്ഞെടുപ്പ്; വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ നി​തീ​ഷ് കു​മാ​ര്‍

ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു
ഇത് തന്‍റെ അവസാന തിരഞ്ഞെടുപ്പ്; വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച്‌ നി​തീ​ഷ് കു​മാ​ര്‍

പാ​റ്റ്ന: രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ത്ത​വ​ണ​ത്തെ ബി​ഹാ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ജെ​ഡി​യു നേ​താ​വും ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍. ഇ​നി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു.

'ഇത് പ്രചരണത്തിന്റെ അവസാന ദിനമാണ്. മറ്റെന്നാള്‍ തിരഞ്ഞെടുപ്പാണ്, ഇത് എന്റെ അവസാന തിരഞ്ഞെടുപ്പാണ്. 'എല്ലാം നന്നായി അവസാനിക്കുന്നു'- നിതീഷ് കുമാര്‍ പറഞ്ഞു.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 78 മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളാ​ണ് ബൂ​ത്തി​ലെ​ത്തു​ന്ന​ത്. 15 ജി​ല്ല​ക​ളി​ലാ​യി വ്യാ​പി​ച്ച്‌ കി​ട​ക്കു​ന്ന 78 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 1,195 സ്ഥാ​നാ​ര്‍​ത്ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

ന​വം​ബ​ര്‍ പ​ത്തി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

Related Stories

Anweshanam
www.anweshanam.com