മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവന്‍ എംപിയെ അറസ്റ്റ് ചെയ്തു

ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയിലാണ് ചെന്നൈ പൊലീസ് കേസെടുത്തത്.
മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച തിരുമാളവവന്‍ എംപിയെ അറസ്റ്റ് ചെയ്തു

ചെന്നൈ: മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എംപിയെ അറസ്റ്റ് ചെയ്തു. ലോക്‌സഭ എംപിയും വിസികെ നേതാവുമായ തിരുമാളവവനെതിരെയാണ് കേസെടുത്തത്. ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പരാതിയിലാണ് ചെന്നൈ പൊലീസ് കേസെടുത്തത്.

സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാളവവന്റെ പ്രസംഗം. സാമുദായിക സംഘര്‍ഷത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. അതേസമയം തിരുമാളവവന് പിന്തുണയുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍, ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സ്ത്രീകളെ അപമാനിക്കുന്നതാണ് തിരുമാവളവന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് ഖുശ്ബു ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com