ബിഹാറിൽ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

78 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധിയെഴുതുന്നത്.
ബിഹാറിൽ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പാട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴും. മൂന്നാം ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എൻഡിഎക്കും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മഹാസഖ്യത്തിനും വേണ്ടി പ്രചാരണ പരിപാടികളില്‍ സജീവമായിരുന്നു.

78 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധിയെഴുതുന്നത്. ഇതോടെ 243 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും. ആദ്യഘട്ടത്തിൽ 55 ശതമാനവും രണ്ടാം ഘട്ടത്തിൽ 53 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തിനാണ് വോട്ടെണ്ണൽ.

ബിഹാറിൽ ഭരണ തുടർച്ചയെന്ന് എൻഡിഎ അവകാശപ്പെടുമ്പോൾ അഭിപ്രായ സർവേകളും അവർക്ക് അനുകൂലമാണ്‌. എന്നാൽ നിതീഷ് കുമാറിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ബിഹാറിൽ അധികാരത്തിൽ വരുമെന്നുമാണ് മഹാസഖ്യത്തിൻ്റെ അവകാശവാദം. നിതീഷ് കുമാർ ഇനി മുഖ്യമന്ത്രിയാകില്ലെന്നാണ് എൻഡിഎക്ക് ഭീഷണി ഉയർത്തുന്ന ചിരാഗ് പാസ്വാൻ്റ വെല്ലുവിളി.

Related Stories

Anweshanam
www.anweshanam.com