നികുതി സംവിധാന പരിഷ്‌ക്കരണം ഇന്ന് 11ന്  ഉദ്ഘാടനം
India

നികുതി സംവിധാന പരിഷ്‌ക്കരണം ഇന്ന് 11ന് ഉദ്ഘാടനം

'ട്രാന്‍സ്പ് രന്റ് ടാക്‌സേഷന്‍ - ഓണറിങ് ഓണസ്റ്റ്' എന്ന പ്ലാറ്റ്‌ഫോം ഇന്ന് (ആഗസ്ത് 13) രാവിലെ 11ന് വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്.

News Desk

News Desk

ന്യൂഡെല്‍ഹി: 'ട്രാന്‍സ്പ് രന്റ് ടാക്‌സേഷന്‍ - ഓണറിങ് ഓണസ്റ്റ്' എന്ന പ്ലാറ്റ്‌ഫോം ഇന്ന് (ആഗസ്ത് 13) രാവിലെ 11ന് വീഡിയോ കോണ്‍ഫ്രന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ട്. പുതിയ പ്ലാറ്റ്‌ഫോം രാജ്യത്തിന്റെ നികുതി സംവിധാനത്തെ കൂടുതല്‍ പരിഷ്‌കരിച്ച് ലളിതവല്‍ക്കരിക്കും. രാഷ്ട്ര നിര്‍മ്മിതിയ്ക്കായ് നിലകൊണ്ടിട്ടുള്ള സത്യസന്ധരായ ഒട്ടനവധി നികുതി ദായകര്‍ക്ക് ഇതേറെ ഗുണം ചെയ്യും - പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ നികുതി ഘടനയില്‍ ശ്രദ്ധേയമായ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കായിട്ടുണ്ടെന്ന് പ്രധാനമന്ത്രി കാര്യാലയം പത്രകുറിപ്പില്‍ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍, സഹമന്ത്രി അനുരാഗ്ര്‍ ഠാക്കൂര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരാകും.

Anweshanam
www.anweshanam.com