ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി നാലുവയസുകാരിയെ മാതാവ് കൊലപ്പെടുത്തി
India

ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി നാലുവയസുകാരിയെ മാതാവ് കൊലപ്പെടുത്തി

നാലു വയസുകാരിയെ ഫോണിന്റെ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി അമ്മയായ സവിത കൊലപ്പെടുത്തി.

By News Desk

Published on :

പൂനെ: നാലു വയസുകാരിയെ ഫോണിന്റെ ചാര്‍ജര്‍ കഴുത്തില്‍ കുരുക്കി അമ്മയായ സവിത കൊലപ്പെടുത്തി. പുനെയിലെ ചിഞ്ച്വാഡില്‍ ജുലൈ 27നാണ് സംഭവം നടന്നത്. ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് പോലീസ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കുട്ടി അമ്മയെ ശല്യപ്പെടുത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണക്രിയയില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്താണ് പ്രതി കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയും സവിതയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം ഭര്‍ത്താവാണ് പോലീസില്‍ വിളിച്ച് അറിയിച്ചത്. കിടക്കയിലാണ് കുഞ്ഞിന്റെ ശരീരം ഉണ്ടായിരുന്നത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

പ്രതിയായ സവിത ആറ് മാസം ഗര്‍ഭിണിയാണ്. ഐപിസി 302 പ്രകാരമാണ് സവിതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടി തന്നെ ശല്ല്യപ്പെടുത്തിയതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് സവിത മൊഴി നല്‍കി. കുട്ടിയെ ചുമരില്‍ അമര്‍ത്തിപ്പിടിച്ച് അതി ക്രൂരമായാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

Anweshanam
www.anweshanam.com