ജമ്മു-ശ്രീനഗര്‍ ദേശീയ പാത വീണ്ടും യാത്രക്കാര്‍ക്കായി തുറന്നു
India

ജമ്മു-ശ്രീനഗര്‍ ദേശീയ പാത വീണ്ടും യാത്രക്കാര്‍ക്കായി തുറന്നു

പരിശോധനക്ക് ശേഷം കുടുങ്ങി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് യാത്രാനുമതി നല്‍കുമെന്ന് ഡിഎസ്പി അജയ് ആനന്ദ് പറഞ്ഞു.

News Desk

News Desk

ജമ്മ: കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയും മണ്ണിടിച്ചിലും കാരണം അടച്ചിട്ട 270 കി. മി ജമ്മു-ശ്രീനഗര്‍ ദേശീയ പാത ഇന്ന് വീണ്ടും യാത്രക്കാര്‍ക്കായി തുറന്ന് കൊടുത്തു. ദേശീയ പാത അടച്ചതിനെ തുടര്‍ന്ന് ഉദ്ദംപൂരിനും ബനിഹാളിനുമിടയില്‍ വിവിധ സ്ഥലങ്ങളില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടന്നിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാവിലെ പത്ത് മണിയോടെയാണ് ദേശീയ പാത തുറന്ന് കൊടുത്തത്. പരിശോധനക്ക് ശേഷം കുടുങ്ങി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് യാത്രാനുമതി നല്‍കുമെന്ന് ഡിഎസ്പി അജയ് ആനന്ദ് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ജമ്മുകശ്മീരിന്റെ വിവധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. റോഡ് അതോറിറ്റി വളരെ വേഗം തന്നെ റോഡ് ഗതാഗതം ശരിയാക്കുന്നുണ്ടെങ്കിലും വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് സ്ഥിതി സങ്കീര്‍ണമാക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ഗതാഗതം സുഗമമാക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും കശ്മീരില്‍ നിന്ന് ജമ്മുവിലേക്കുള്ള യാത്ര വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Anweshanam
www.anweshanam.com