വികസ്വര രാഷ്ട്ര താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് വിദേശകാര്യ മന്ത്രി

2021 ജനുവരിയിൽ ഇന്ത്യ യുഎൻ സുരക്ഷാ കൗൺസിൽ അസ്ഥിര അംഗമാവുകയാണ്
വികസ്വര രാഷ്ട്ര താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് വിദേശകാര്യ മന്ത്രി

പരിഷ്കരിക്കപ്പെട്ട ബഹുസ്വരത അനിവാര്യമായ ഘട്ടത്തിൽ വികസ്വര രാഷ്ട്രങ്ങളുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ഇന്ത്യ ഉണർന്നു പ്രവർത്തിക്കുമെന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കർ - എഎൻഐ റിപ്പോർട്ട്.


2021 ജനുവരിയിൽ ഇന്ത്യ യുഎൻ സുരക്ഷാ കൗൺസിൽ അസ്ഥിര അംഗമാവുകയാണ്. ആഗോള പ്രതിസന്ധികളെ മറികടക്കുന്നതിനായ് സമയവായത്തിൻ്റെ പാത പിന്തുടരും.

വൻകിട രാഷ്ട്രങ്ങൾ സ്വതാല്പര്യങ്ങൾക്കപ്പുറം ചിന്തിക്കുന്നതേയില്ല. ഈ വേളയിൽ ബഹുമുഖ രാഷ്ട്ര വ്യവസ്ഥ അപകടകരമായ അവസ്ഥയിലാണ്. യുഎൻ പരിഷ്ക്കരണം കാലത്തിൻ്റെ അനിവാര്യതയാണ്- പുസ്തക പ്രസാധന ചടങ്ങിൽ വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com