വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും

വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്.
വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി: വന്ദേഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടം ഇന്ന് ആരംഭിക്കും. 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് ഈ ഘട്ടത്തിലുള്ളത്. യുഎഇയില്‍ നിന്ന് 341 സര്‍വീസുകളാണ് ഉള്ളത്. 219 വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ കേരളത്തിലേക്ക് എത്തുക. കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുള്ളതും ഈ ഘട്ടത്തിലാണ്. കഴിഞ്ഞ ഘട്ടത്തില്‍ 168 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. ഇതുവരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ 2.50 ലക്ഷം ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com