പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് ; അടുത്ത മാസം പരി​ഗണിക്കും

അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ സാന്നിധ്യം വേണമെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റിയത്.
പ്രശാന്ത് ഭൂഷനെതിരെയുള്ള കോടതിയലക്ഷ്യക്കേസ് ; അടുത്ത മാസം പരി​ഗണിക്കും

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് നവംബര്‍ നാലിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുടെ സാന്നിധ്യം വേണമെന്ന് വ്യക്തമാക്കിയാണ് കേസ് മാറ്റിയത്.

2009ല്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് ഭൂഷണ്‍, അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച്‌. കപാഡിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമര്‍ശിച്ചുവെന്ന കേസാണ് കോടതി ഇന്ന് പരിഗണിച്ചത്.കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളില്‍ അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തുന്നത് ഉത്തരവുകളെ സ്വാധീനിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളുടെ അത്തരം പ്രവൃത്തികള്‍ കോടതിയലക്ഷ്യമാണെന്നും വാദിച്ചു.

Related Stories

Anweshanam
www.anweshanam.com