വി മുരളീധരനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് സംഘം അന്വേഷിക്കും

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് തീരുമാനം.
വി മുരളീധരനെതിരായ പരാതി കേന്ദ്ര വിജിലന്‍സ് സംഘം അന്വേഷിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതി വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷിക്കും. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേതാണ് തീരുമാനം.

അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതിനെതിരെയാണ് പരാതി. യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.

മുന്‍പ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോള്‍ ഓഫീസര്‍, മുരളീധരന് എതിരായ പരാതിയില്‍ ക്‌ളീന്‍ ചിറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി അംഗീകരിക്കില്ലെന്നും മുരളീധരന്റെ ഭാഗത്തുനിന്നും ഉണ്ടായത് പ്രോട്ടോകോള്‍ ലംഘനമാണെന്നായിരുന്നു സലീം മടവൂര്‍ പ്രതികരിച്ചത്.

Related Stories

Anweshanam
www.anweshanam.com