രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 11ന്

ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള വിജ്ഞാപനം ഈ മാസം 25ന് പുറത്തിറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 11ന്

ന്യൂഡല്‍ഹി: മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ മരണത്തോടെ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 11ന് നടക്കും. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം ഒന്നിനാണ് അമര്‍ സിംഗ് മരിച്ചത്.

സിംഗപ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി 2022 ജൂലൈ വരെയായിരുന്നു. ഉപതിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള വിജ്ഞാപനം ഈ മാസം 25ന് പുറത്തിറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സെപ്റ്റംബര്‍ 11ന് വൈകീട്ട് വോട്ടെണ്ണല്‍ നടത്തുമെന്നും കമ്മീഷന്‍ അറിയിച്ചു.

Related Stories

Anweshanam
www.anweshanam.com