വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകടകാരണമെന്ന് വ്യോമയാന മന്ത്രി
India

വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയതാണ് അപകടകാരണമെന്ന് വ്യോമയാന മന്ത്രി

മഴ കാരണം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

News Desk

News Desk

ന്യൂഡെല്‍ഹി: മഴ കാരണം ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാനാപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അപകടത്തില്‍പെട്ട വിമാനത്തിന് തീ പിടിച്ചിരുന്നെങ്കില്‍ സ്ഥിതി വഷളായേനെയും മന്ത്രി പറഞ്ഞു. കേന്ദ്ര വ്യോമയാനമന്ത്രി ഇന്ന് കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിക്കും.

അപകടം സംഭവിക്കാന്‍ എന്താണ് കാരണമെന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര വ്യോമയാനമന്ത്രാലയം ഉത്തരവിട്ടു. എയര്‍പോര്‍ട്ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യയും അന്വേഷണം നടത്തും. ദുരന്തത്തിന് കാരണം മോശം കാലാവസ്ഥയെന്നായിരുന്നു ഡിജിസിഎയുടെ പ്രാഥമിക നിഗമനം. അപകട സ്ഥലത്തുനിന്ന് ബ്ലാക് ബോക്സ് ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങളും തുടര്‍ന്നുവരികയാണ്. ഇന്നലെ രാത്രി രണ്ടരയോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചിരുന്നു.

Anweshanam
www.anweshanam.com