ഭീകരർ ബോംബെറിഞ്ഞു; ഉന്നംതെറ്റി സാധാരണക്കാർക്ക് പരിക്ക്
India

ഭീകരർ ബോംബെറിഞ്ഞു; ഉന്നംതെറ്റി സാധാരണക്കാർക്ക് പരിക്ക്

സൈന്യം ബാരമുള്ളയിൽ നിന്ന് ശ്രീനഗറിലേക്ക് പോകവെയായിരുന്നു സംഭവം.

News Desk

News Desk

ശ്രീനഗർ: ജമ്മു കശ്മിരിൽ ഭീകരുടെ ബോംബേറിൽ ആറു പേർക്ക് പരിക്കേറ്റു. സുരക്ഷാ സേനയുടെ വാഹനത്തിന് നേരെയായിരുന്ന ബോംബേറ്. സുരക്ഷ സേനയുടെ വാഹനത്തിന് തൊട്ടുപിന്നിലുണ്ടായിരുന്ന സാധാരണക്കാരുടെ വാഹനത്തിലാണ് ബോംബ് ഉന്നംതെറ്റി പതിച്ചത്. വാഹനത്തിൽ സഞ്ചരിച്ചിരുന്നവർക്കാണ് പരിക്കേറ്റത് - എഎൻഐ റിപ്പോർട്ട്.

സൈന്യം ബാരമുള്ളയിൽ നിന്ന് ശ്രീനഗറിലേക്ക് പോകവെയായിരുന്നു സംഭവം. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബേറ് സിസിടിവി ദൃശ്യങ്ങൾ സേന ട്വിറ്ററിൽ പങ്കുവച്ചു. പ്രദേശം സുരക്ഷ സേന കനത്ത ബന്തവസേർപ്പെടുത്തി. ഭീകരർക്കുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി ഉന്നത പൊലിസ് വൃത്തങ്ങൾ അറിയിച്ചു.

Anweshanam
www.anweshanam.com