കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഈ ആഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്.
കശ്മീരില്‍ ഭീകരാക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഭീകരരുടെ വെടിവെപ്പില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെ സി.ആര്‍.പി.എഫ്-പൊലീസ് സംയുക്ത സംഘം ക്രീരി മേഖലയിലെ ചെക്പോസ്റ്റില്‍ പരിശോധന നടത്തവേ ഭീകരര്‍ വെടിവെക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ഭീകരര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കശ്മീരില്‍ ഈ ആഴ്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. ആഗസ്റ്റ് 14ന് ശ്രീനഗറിന് സമീപം നൗഗം മേഖലയില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് മുൻപ് ശ്രീനഗര്‍-ബാരാമുള്ള ഹൈവേയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് പരിക്കേറ്റിരുന്നു.

Related Stories

Anweshanam
www.anweshanam.com