മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിനു എതിരെ ആക്ഷേപവുമായി ഖാസിയാബാദ് ക്ഷേത്രത്തിലെ പുരോഹിതൻ

ഉന്നത പദവിയിൽ എത്തുന്ന ഒരു മുസ്ലിമിനും ഇന്ത്യ അനുകൂലി ആയിരിക്കാൻ സാധ്യമല്ലെന്നും ആരോപണം .
മുൻ രാഷ്ട്രപതി  എ പി ജെ അബ്ദുൽ കലാമിനു എതിരെ ആക്ഷേപവുമായി ഖാസിയാബാദ് ക്ഷേത്രത്തിലെ പുരോഹിതൻ

ഖാസിയാബാദ് ; മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിനു എതിരെ ആക്ഷേപവുമായി ഖാസിയാബാദ് ക്ഷേത്രത്തിലെ പുരോഹിതൻ .കലാം ജിഹാദി ആയിരുന്നു .ഉന്നത പദവിയിൽ എത്തുന്ന ഒരു മുസ്ലിമിനും ഇന്ത്യ അനുകൂലി ആയിരിക്കാൻ സാധ്യമല്ലെന്നും ആരോപണം .

പുരോഹിതൻ യതി നരസിംഹാനന്ദ സരസ്വതിയാണ് ആരോപണം തൊടുത്തത് .അലിഗഢിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം .മുസ്ലിം പ്രശ്ന പരിഹാരത്തിനായി അബ്‌ദുൾ കലാം രാഷ്ട്രപതി ഭവനിൽ ഒരു മുറി തന്നെ തുറന്നെന്നും ആരോപണമുണ്ട് .

ഡി ആർ ഡി ഓ തലവൻ എന്ന നിലയ്ക്ക് ഇന്ത്യയുടെ അറ്റോമിക് രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയെന്നും ആരോപണം .എന്നാൽ ഇതിനു തക്കവണ്ണം തെളിവുകൾ ഒന്നും നിരത്താതെ ആണ് ആരോപണ ശരങ്ങൾ എയ്തത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com