രാഹുല്‍ ഗാന്ധി അധ്യക്ഷനാവണം; പ്രമേയം പാസാക്കി തെലങ്കാന കോണ്‍ഗ്രസ്​

തെലങ്കാനയിലെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം
രാഹുല്‍ ഗാന്ധി അധ്യക്ഷനാവണം; പ്രമേയം പാസാക്കി തെലങ്കാന കോണ്‍ഗ്രസ്​

ഹൈദരാബാദ്​: ​കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി എം.പി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ തെലങ്കാന കോണ്‍ഗ്രസ്​ പ്രമേയം പാസാക്കി. തെലങ്കാനയിലെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് യോഗം ഐക്യകണ്‌ഠേന പ്രമേയം പാസാക്കുകയും ചെയ്തു.

തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മാണിക്കം ടാഗോര്‍, തെലങ്കാന കോണ്‍ഗ്രസ്(ടി.പി.സി.സി)​ അധ്യക്ഷന്‍ എന്‍. ഉത്തം കുമാര്‍ റെഡ്​ഢി, കോണ്‍ഗ്രസ്​ നിയമസഭ കക്ഷി നേതാവ്​ ഭാട്ടി വിക്രമര്‍ക്ക മറ്റ്​ മുതിര്‍ന്ന എ.ഐ.സി.സി, ടി.പി.സി.സി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംസ്ഥാനത്തെ 33 ഡി.സി.സി അധ്യക്ഷന്‍മാര്‍ പ​​​ങ്കെടുത്ത യോഗത്തിലാണ്​ പ്രമേയം പാസാക്കിയത്​.

നേരത്തേ ഡല്‍ഹി, ഛത്തീസ്​ഗഢ്​ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്​ കമ്മിറ്റികളും രാഹുല്‍ അധ്യക്ഷനാവണമെന്ന്​ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരുന്നു.

2017ല്‍ രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി അലങ്കരിച്ചെങ്കിലും 2019ല്‍ പാര്‍ട്ടിക്കേറ്റ ദയനീയ തോല്‍വിയെ തുടര്‍ന്ന്​ സ്ഥാനം രാജി വെക്കുകയായിരുന്നു. തുടര്‍ന്ന്​ സോണിയ ഗാന്ധി പാര്‍ട്ടിയു​ടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റു. പിന്നീട്​ കോണ്‍ഗ്രസ്​ നേതാക്കളും പ്രവര്‍ത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയാറായിട്ടില്ല.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com