മഹാരാഷ്ട്രയില്‍ പത്തര ലക്ഷം കടന്ന് കോവിഡ് രോഗികള്‍; തമിഴ്‌നാട്ടില്‍ ഇന്ന് 5693 പുതിയ കേസുകള്‍
India

മഹാരാഷ്ട്രയില്‍ പത്തര ലക്ഷം കടന്ന് കോവിഡ് രോഗികള്‍; തമിഴ്‌നാട്ടില്‍ ഇന്ന് 5693 പുതിയ കേസുകള്‍

കര്‍ണാടകയില്‍ 9894 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

News Desk

News Desk

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 22,543 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,60,308 ആയി ഉയര്‍ന്നു. 416 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 29,531 ആയി ഉയര്‍ന്നു.

ഇന്ന് മാത്രം 11,549 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 7,40,061 ആയി. 69.8 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 2,90,344 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. 52,53,676 കോവിഡ് പരിശോധനകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയത്.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 5693 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 74 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5,02,759 ആയി. 47,012 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 8381 പേരാണ് ഇതുവരെ മരണപ്പെട്ടത്. 4,47,366 പേര്‍ രോഗമുക്തരായി.

കര്‍ണാടകയില്‍ 9894 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 104 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,59,445 ആയി. 99,203 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 3,53,958 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇന്ന് 4235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29 പേര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,18,304 ആയി. 4,744 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരണമടഞ്ഞത്. 1,84,748 പേര്‍ രോഗമുക്തരായപ്പോള്‍ 28,812 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com