തമിഴ്‌നാട്ടിൽ രോഗബാധിതർ അറുപതിനായിരത്തിലേക്ക്
India

തമിഴ്‌നാട്ടിൽ രോഗബാധിതർ അറുപതിനായിരത്തിലേക്ക്

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്

News Desk

News Desk

ചെന്നൈ: രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ പടർന്ന് പിടിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായ തമിഴ്‌നാട്ടിൽ പുതുതായി 2532 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 59,377 ആയി. പുതുതായി 53 പേര്‍ കൂടി മരിച്ചതോടെ മരണ സംഖ്യ 757 ആയും ഉയര്‍ന്നു. 25,863 സജീവ കോവിഡ് കേസുകളാണ് നിലവിലുളളത്.

തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് തലസ്ഥാനമായ ചെന്നൈ ഉള്‍പ്പെടെ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നടപടികള്‍ കര്‍ശനമാക്കുന്നതിനിടയിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കക്ക് കാരണമാകുന്നു.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 15,413 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറി‍യിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നിരിക്കുകയാണ്.

Anweshanam
www.anweshanam.com