മന്ത്രിമാർക്കെല്ലാം കോവിഡ് പരിശോധന; പടരുന്ന ആശങ്കയിൽ തമിഴ്‌നാട്
India

മന്ത്രിമാർക്കെല്ലാം കോവിഡ് പരിശോധന; പടരുന്ന ആശങ്കയിൽ തമിഴ്‌നാട്

മന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി അടക്കമുള്ള മുഴുവന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കോവിഡ് പരിശോധനയ്ക്കു വിധേയരായി

News Desk

News Desk

ചെന്നൈ: മന്ത്രിക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി അടക്കമുള്ള മുഴുവന്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കോവിഡ് പരിശോധനയ്ക്കു വിധേയരായി. അതിനിടെ ചെന്നൈയില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്കു വിവിധ ജില്ലകളില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. തീവ്രരോഗവ്യാപനം നടക്കുന്ന ചെന്നൈയില്‍ നിന്ന് ആളുകള്‍ വരുന്നത് തടയണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയതിനു പിന്നാലെയാണ് നടപടി.

ഉന്നത വിദ്യഭ്യാസ മന്ത്രി കെ.പി അന്‍പഴകന് കഴിഞ്ഞ ദിവസമാണു കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു തൊട്ടുമുമ്പ് സഹമന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും അടുത്തിടപഴകിയിരുന്നു. ഇതു പരിഗണിച്ചാണ് മുഴുവന്‍ മന്ത്രിമാരെയും പരിശോധിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ശ്രവസാമ്പിളുകള്‍ നല്‍കി. നേരത്തെ തന്നെ 130 ല്‍അധികം പേര്‍ക്ക് രോഗബാധ കണ്ടെത്തിയ സെക്രട്ടേറിയേറ്റിലെ മുഴുവന്‍ പേരെയും പരിശോധിക്കും.

ചെന്നൈയില്‍ കോവിഡ് പടരുന്നത് തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിലുണ്ടാക്കിയ ഭീതിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈദൃശ്യങ്ങള്‍. മധുരയിലെ ഗ്രാമത്തിലാണ് ചെന്നൈയില്‍ നിന്ന് മടങ്ങിവരുന്നവരെ വീട്ടില്‍ കയറ്റരുതെന്നാവശ്യപ്പെട്ട് പറകൊട്ടി പറയുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് ഗ്രാമീണര്‍ രംഗത്തെത്തി. സമ്മര്‍ദ്ദമേറിയതോടെ ദക്ഷിണ ,മധ്യ തമിഴ്നാട്ടിലെ ജില്ലകളില്‍ ചെന്നൈയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. യാത്രാപാസുമായി വരുന്നവരെ പരിശോധന ഫലം പുറത്തുവരുന്നതു വരെ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയാണ്.അതിനിടെ ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇന്ന് പ്രവര്‍ത്തിക്കുന്നത്.ലോക്ക് ഡൗണ്‍ തുടരുമ്പോഴും ആശങ്കയേറ്റി ചെന്നൈയില്‍ രോഗികളുടെ എണ്ണവും മരണനിരക്കും കുത്തനെ കുടുകയാണ്. ഇന്നലെ 30 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 559 പേര്‍ക്കാണു തലസ്ഥാന നഗരിയില്‍ ജീവന്‍ നഷ്ടമായത്. സംസ്ഥാനത്തൊട്ടാകെ മരിച്ചത്704 പേരും.

Anweshanam
www.anweshanam.com