കോവിഡ്: തമിഴ്‌നാട്ടില്‍ 2115 പുതിയ കേസുകള്‍; 41 മരണം
India

കോവിഡ്: തമിഴ്‌നാട്ടില്‍ 2115 പുതിയ കേസുകള്‍; 41 മരണം

തമിഴ്‌നാട്ടില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയും മരണം 666 ആയി ഉയര്‍ന്നു.

By News Desk

Published on :

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 2,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയി വര്‍ധിച്ചു. 41മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു.

23,509 പേരാണ് നിലവില്‍ തമിഴ്‌നാട്ടില്‍ ചികിത്സയിലുള്ളത്. 30271 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. 1630 പേര്‍ ഇന്ന് മാത്രം രോഗമുക്തരായി. രോഗബാധിതരെ കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച മാത്രം 28000ത്തോളം പേരുടെ സാംപിള്‍ പരിശോധിച്ചു. ആകെ 8,27,980 പേരുടെ സാംപിള്‍ ഇതുവരെ പരിശോധിച്ചു.

Anweshanam
www.anweshanam.com