തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ സെപ്തംബര്‍ 30 വരെ നീട്ടി
India

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ സെപ്തംബര്‍ 30 വരെ നീട്ടി

ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്

News Desk

News Desk

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. സെപ്തംബര്‍ 30 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് ഇ പാസ് വേണമെന്നുള്ള നിയന്ത്രണം പിന്‍വലിച്ചു. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഭക്തര്‍ക്ക് പ്രവേശനാനുമതി നല്‍കി. റിസോര്‍ട്ടുകളും തുറന്നു പ്രവര്‍ത്തിക്കാം. ഞായറാഴ്ചകളിൽ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക് ഡൗണും പിന്‍വലിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് 6465 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,22,085 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 94 മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 7,231 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

Anweshanam
www.anweshanam.com