തമിഴ്നാട്ടില്‍ 65.11% പോളിങ്; മേ​യ് ര​ണ്ടിന് ഫലപ്രഖ്യാപനം

സം​സ്ഥാ​ന​ത്ത് ജ​യം ഉ​റ​പ്പി​ച്ചെ​ന്ന് ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​നും അ​ണ്ണാ ഡി​എം​കെ നേ​താ​ക്ക​ളാ​യ ഒ. ​പ​നീ​ര്‍​ശെ​ല്‍​വ​വും എ​ട​പ്പാ​ടി പ​ഴ​നി​സാ​മി​യു​ടെ​യും അ​വ​കാ​ശ​പ്പെ​ട്ടു
തമിഴ്നാട്ടില്‍ 65.11% പോളിങ്; മേ​യ് ര​ണ്ടിന് ഫലപ്രഖ്യാപനം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ 65.11% പോളിങ്. സം​സ്ഥാ​ന​ത്ത് ജ​യം ഉ​റ​പ്പി​ച്ചെ​ന്ന് ഡി​എം​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​നും അ​ണ്ണാ ഡി​എം​കെ നേ​താ​ക്ക​ളാ​യ ഒ. ​പ​നീ​ര്‍​ശെ​ല്‍​വ​വും എ​ട​പ്പാ​ടി പ​ഴ​നി​സാ​മി​യു​ടെ​യും അ​വ​കാ​ശ​പ്പെ​ട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമാണ് പോളിങ്ങ് നടന്നത്.

തമിഴ്നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന് എം കെ സ്റ്റാലിന്‍ അവകാശപ്പെട്ടു. മികച്ച പോളിങ് ശതമാനം ഡിഎംകെയുടെ വിജയസാധ്യത ഉറപ്പാക്കിയെന്നായിരുന്നു എം കെ സ്റ്റാലിന്‍റെ പ്രതികരണം. ജയലളിതയ്ക്ക് വേണ്ടി ജനം വീണ്ടും അണ്ണാഡിഎംകെയെ അധികാരത്തില്‍ എത്തിക്കുമെന്ന് ഇപിഎസ്സും ഒപിഎസ്സും അവകാശപ്പെട്ടു. സര്‍ക്കാരിന്‍റെ സഹായപദ്ധികള്‍ ഫലം കാണുമെന്നും ഭരണതുടര്‍ച്ച നേടുമെന്നുമാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ.

രാവിലെ ഏഴ് മണിക്ക് തന്നെ ചെന്നൈ തൗസന്‍റ് ലൈറ്റ്സ് മണ്ഡലത്തില്‍ രജനികാന്ത് വോട്ട് രേഖപ്പെടുത്തി. സൈ​ക്കി​ളി​ലെ​ത്തി​യാ​ണ് ന​ട​ന്‍ വി​ജ​യ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ക്ക​ളാ​യ ശ്രു​തി​ഹാ​സ​നും അ​ക്ഷ​ര​ഹാ​സ​നു​മൊ​പ്പ​മെ​ത്തി​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ വോ​ട്ട് ചെ​യ്ത​ത്. അ​ജി​ത്ത്, സൂ​ര്യ, കാ​ര്‍​ത്തി, വി​ക്രം, റ​ഹ്മാ​ന്‍ എ​ന്നി​വ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മേ​യ് ര​ണ്ടി​നാ​ണ് ത​മി​ഴ്നാ​ട്ടി​ല്‍ വോ​ട്ടെ​ണ്ണു​ന്ന​തും ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​തും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com