ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്ക് കൂ​ടി കോ​വി​ഡ്
India

ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്ക് കൂ​ടി കോ​വി​ഡ്

ഡി​എം​കെ എം​എ​ല്‍​എ​യാ​യ ആ​ര്‍.​ടി അ​ര​സു​വി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്

Sreehari

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​രു എം​എ​ല്‍​എ​യ്ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡി​എം​കെ എം​എ​ല്‍​എ​യാ​യ ആ​ര്‍.​ടി. അ​ര​സു​വി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ചെ​യ്യൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് അ​ര​സു.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ഡി​എം​കെ എം​എ​ല്‍​എ​യാ​ണ് അ​ര​സു. ജെ. ​അ​ന്‍​പ​ഴ​ക​ന്‍, വ​സ​ന്ത​ന്‍ കെ. ​കാ​ര്‍​ത്തി​കേ​യ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ അ​ന്‍​പ​ഴ​ക​ന്‍ ജൂ​ണ്‍ പ​ത്തി​ന് മ​രി​ച്ചു.

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് 3645 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 74622 ആയി.

Anweshanam
www.anweshanam.com