കോവിഡ്: തമിഴ്‌നാട്ടില്‍ 2,396 പുതിയ കേസുകള്‍; 38  മരണം
India

കോവിഡ്: തമിഴ്‌നാട്ടില്‍ 2,396 പുതിയ കേസുകള്‍; 38 മരണം

News Desk

News Desk

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 2,396 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 38 പേര്‍ ഇന്ന് രോഗം ബാധിച്ച് മരണമടഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 56,845 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 24,822 എണ്ണം സജീവ കേസുകളാണ്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 704 ആയതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ ഇന്ന് 33,231 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് തമിഴ്‌നാട്. ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്.

Anweshanam
www.anweshanam.com