കര്‍ശന നിര്‍ദ്ദേശങ്ങളുമായി താജ്മഹല്‍ ഇന്ന് തുറന്നു; പ്രതിദിനം 5000 സന്ദര്‍ശകര്‍ മാത്രം
ആഗ്രാ ഫോര്‍ട്ടും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
കര്‍ശന നിര്‍ദ്ദേശങ്ങളുമായി താജ്മഹല്‍ ഇന്ന് തുറന്നു; പ്രതിദിനം 5000 സന്ദര്‍ശകര്‍ മാത്രം

ആഗ്ര: ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന നിര്‍ദ്ദേശങ്ങളോടെ താജ്മഹല്‍ ഇന്ന് പ്രവര്‍ത്തനമാരംഭിച്ചു.ആഗ്രാ ഫോര്‍ട്ടും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കോവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ച് 17 മുതലാണ് രണ്ട് സ്മാരകങ്ങളും അടച്ചു പൂട്ടിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈകള്‍ സാനിട്ടൈസര്‍ ഉപയോഗിച്ച് കഴുകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതുപോലെ ഒരു ദിവസം 5000 സന്ദര്‍ശകരില്‍ കൂടുതല്‍ അനുവദനീയമല്ല. രണ്ട് മണിക്ക് മുമ്പ് 2500 പേരും, അതിന് ശേഷം 2500 എന്നിങ്ങനെയാണ് സന്ദര്‍ശകരുടെ കണക്ക്. ആഗ്രാ ഫോര്‍ട്ടില്‍ ഒരു ദിവസം 2500 പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. ഓണ്‍ലൈനായിട്ടാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. അകത്ത് പ്രവേശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. വിദേശ സഞ്ചാരികളുള്‍പ്പെടെ ഓരോ വര്‍ഷവും ഏഴ് മില്യണ്‍ സന്ദര്‍ശകരാണ് ഓരോ ദിവസവും താജ്മഹല്‍ കാണാനെത്തുന്നത്.

Related Stories

Anweshanam
www.anweshanam.com