
കാണ്‍പുര്‍: 28കാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ഷാജഹാന്‍പൂരിലെ കലാന് പോലീസ് സ്റ്റേഷനിലെ മുന്‍ എസ്എച്ച്ഒ സുനില്‍ ശര്‍മ്മയ്ക്കാണ് സസ്പെന്ഷന് ലഭിച്ചത്. ഇയാള്‍ ഇപ്പോള്‍ ബന്ദ എസ്എച്ച്ഒ ആയി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
മുന്‍ കലാന് പോലീസ് സ്റ്റേഷന് എസ്എച്ച്ഒയെ ജോലി സംബന്ധമായ ആവശ്യത്തിന് സന്ദര്‍ശിച്ചപ്പോഴാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു. ഒരു മാസത്തോളം ഇതു തുടര്‍ന്നു. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്. എന്നാല്‍ പീഡനം സഹിക്കാന്‍ വയ്യാതെയായതോടെ യുവതി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഉത്തര്‍പ്രദേശ് ഡിജിപിക്കും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുനില്‍ ശര്‍മ്മ കുറ്റക്കാരനാണെന്ന് പൊലീസ് കണ്ടെത്തിയത്. റൂറല്‍ ഡിവൈഎസ്.പി അപര്‍ണ ഗൌതമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് വകുപ്പുതല അന്വേഷണത്തിലും ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഇതേത്തുടര്‍ന്നാണ് സുനില്‍ ശര്‍മ്മയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഷാജഹാന്‍പുര്‍ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. 'എന്നാല്‍, ഒരു മാസത്തോളമായി എസ്എച്ച്ഒ അവളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം,' അദ്ദേഹം പറഞ്ഞു.