ഡിഎംകെ നേതാവ് കെ.പി. രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു

ഡിഎംകെ നേതാവ് കെ.പി. രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു

ചെന്നൈ: മുന്‍ എം പിയും ഡി എം കെ നേതാവുമായ കെ പി രാമലിംഗം ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ എല്‍. മുരുകന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ഈ വര്‍ഷം ആദ്യം രാമലിംഗത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എം.കെ. അഴഗിരിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹത്തെ ബിജെപിയിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അംഗത്വം സ്വീകരിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com