ലഹരിമരുന്ന് കേസ്: സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍
India

ലഹരിമരുന്ന് കേസ്: സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്ത് അറസ്റ്റില്‍

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും നര്‍ക്കോട്ടിക്ക്സ് സംഘം അറിയിച്ചു

News Desk

News Desk

മുംബൈ: നടന്‍ സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ സുശാന്തിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ദീപേഷ് സാവന്തിന്റെ മൊഴി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും നര്‍ക്കോട്ടിക്ക്സ് സംഘം അറിയിച്ചു.

സുശാന്തിന്റെ ഫ്ലാറ്റിന് താഴെയുളള ഒരു മുറിയിലാണ് ദീപേഷ് താമസിച്ചിരുന്നത്. ജൂണ്‍ 14ന് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതു വരെ ഇയാള്‍ സുശാന്തിനൊപ്പമുണ്ടായിരുന്നു. ദീപേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു അറസ്റ്റ്.

Anweshanam
www.anweshanam.com